എമ്പാപ്പേ യുണൈറ്റഡിലേക്കോ??..

എമ്പാപ്പേ യുണൈറ്റഡിലേക്കോ??..

എമ്പാപ്പേ യുണൈറ്റഡിലേക്കോ??..
(pic credit:google)

ഇപ്പോൾ ഫുട്ബോൾ ലോകം ഏറ്റവും അധികം ചർച്ചചെയ്യപെടുന്ന ഒരു വാർത്തയാണ് കിലിയൻ എമ്പാപ്പേ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കോ എന്നത്. എന്നാൽ ഈ വാർത്തയുടെ സത്യവസ്ഥ എന്താണ്. ഈ വാർത്ത എങ്ങനെയാണ് പുറത്ത് വന്നത് എന്ന് "Xtremedesportes" പരിശോധിക്കുന്നു.

ഇന്നലെ ബയേൺ മ്യുണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എമ്പാപ്പേ തന്റെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. ഒരു അടിക്കുറിപോടെയാണ് ഈ ചിത്രം എമ്പാപ്പേ പങ്ക് വെച്ചത്."Tout rest a faire" എന്നാണ് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ചുവടെ ചേർക്കുന്നു.

https://www.instagram.com/p/CoqVevLqB3H/?igshid=YmMyMTA2M2Y=

എന്നാൽ ഈ അടിക്കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ " All that remains done, Manchester united team is now on" എന്ന തരത്തിലാണ് കാണിക്കുന്നത്. മാർക്കസ് രാഷ്‌ഫോഡ് ഈ പോസ്റ്റിൽ കമന്റ്‌ കൂടി ചെയ്തതോടെ യുണൈറ്റഡിലേക്ക് താരം ചേക്കേറുമെന്ന വാർത്തകൾ പ്രസിദ്ധി നേടുകയാണ്.കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക 

ToOur Whatsapp Group

Our Telegram 

Our Facebook Page